ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്ലിനായി ആവശ്യമുയര്‍ത്തി രാജ്യാന്തരശ്രദ്ധ
നേടിയ ഹസാരെസംഘം പിരിച്ചുവിട്ടതായി നേതാവ് അന്ന ഹസാരെ. തന്റെ
ബ്ലോഗിലൂടെയാണ് ഇക്കാര്യം ഹസാരെ അറിയിച്ചത്. ലോക്പാല്‍ ബില്‍ സംബന്ധിച്ച്
സര്‍ക്കാരുമായി ഇനി ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്നും അദ്ദേഹം
വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് ജന്തര്‍മന്ദിറില്‍ നടന്ന നിരാഹാരസമരം
പുതിയ രാഷ്ട്രീയബദല്‍ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് അവസാനിപ്പിച്ചത്.
ബ്ലോഗില്‍ അദ്ദേഹം എഴുതിയ കുറിപ്പില്‍ രാഷ്ട്രീയബദലിനെക്കുറിച്ച് വ്യക്തമായ പരാമര്‍ശമില്ലെങ്കിലും പാര്‍ട്ടിയുടെ രൂപീകരണത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് കരുതുന്നത്. അതേസമയം രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതിനോട് സംഘാംഗങ്ങള്‍ക്ക് വിയോജിപ്പുള്ളതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അന്ന ഹസാരെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ചേര്‍ന്ന് അഴിമതിക്കെതിരായ സമരം രാജ്യതലസ്ഥാനത്ത് ആരംഭിച്ചത്. പിന്നീട് ഈ സമരം വന്‍ ജനശ്രദ്ധയാകര്‍ഷിക്കുകയും യുവാക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ സമരങ്ങളിലേക്ക് എത്തുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ സംഘം വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തു.
http://www.mathrubhumi.com/story.php?id=292706

No comments:
Post a Comment